Friday, July 1, 2011

മുത്തശ്ശിരാമായണം‌

ശ്രീപതിം‌ പ്രണിപത്യാഹം‌ 
ശ്രീവത്സാങ്കിത വക്ഷസം‌
ശ്രീരാമോദന്തമാഖ്യാസ്യേ 
ശ്രീവാല്‍മീകി പ്രകീര്‍ത്തിതം‌
 


സന്ധ്യക്ക് കുളിച്ച് വന്ന് സന്ധ്യാനാമവും അദ്ധ്യാത്മരാമായണവും ചൊല്ലി അച്ഛമ്മയുടെ അരികിൽ രാമായണകഥകേൾ‌ക്കാൻ ചമ്രം പടിഞ്ഞിരുന്ന ഒരു കാലത്തിന്റെ ഓർമ്മപുതുക്കലാണോ, അതോ മുത്തശ്ശിക്കഥകൾ‌ അന്യം നിന്നു പോയ ഒരു കാലത്തിനെക്കുറിച്ചുള്ള വിഷമത്തിലാണോ ഇങ്ങനെയൊരു ചിന്ത മനസ്സിൽ വന്നതെന്ന് ഒരു പിടീം ഇല്ല. എന്തായാലും ഒന്നു ശ്രമിക്കുന്നു..

രാമായണകഥ ലളിതമായി, ഒരു മുത്തശ്ശി കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുക്കുന്ന രീതിയിൽ ഒന്നെഴുതി നോക്കുന്നു. എത്രകാലം കൊണ്ട് തീർക്കാന്ന് സാധിക്കുമെന്നോ ഇനി മുഴുവനാക്കുമെന്നോ തന്നെ ഉറപ്പൊന്നുമില്ല. എങ്കിലും നിങ്ങളുടെ അനുഗ്രഹത്തോടെ ഞാനൊന്നു ശ്രമിച്ചോട്ടെ?

സ്നേഹപൂർവ്വം
പ്രവീൺ


23 comments:

  1. ശ്രമിക്കൂ..വായിച്ചിട്ട് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാലോ...

    ReplyDelete
  2. രാമായണം കേവലം ഏതോകാലത്ത് ജീവിച്ചിരുന്ന ഒരു രാമന്റെയും സീതയുടെയും കഥ മാത്രമല്ല .ഒരു പച്ച മനുഷ്യന്റെ നഗ്നമായ അന്തര-ബാഹ്യ ജീവിതങ്ങളുടെ പരിച്ഛേദനം ആണ്, അത് മറ്റെന്തക്കയോ ആയിരിക്കാം എന്നാല്‍ പ്രഥമ ഗണനീയമായി ഇത് നമ്മുടെ തന്നെ ജീവിതസാരം തന്നെയാണ്. രാമായണത്തെ സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയില്‍ പറയാനുള്ള ഈ ശ്രമത്തിനു ഹൃദയംഗമമായ ആശംസകള്‍ :))

    ReplyDelete
  3. ശ്രമത്തിനു ഫലമുണ്ടാവും.
    ആശംസകൾ

    ReplyDelete
  4. ശ്രമിക്കൂ ...
    ആശംസകള്‍!

    ReplyDelete
  5. ആശംസകള്‍!!
    ഓഫ്‌:
    വേര്‍ഡ്‌ വെരിഫിക്കേഷന്‍ എടുത്ത് കളഞ്ഞാല്‍ നന്നായിരുന്നു :)

    ReplyDelete
  6. ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു!

    ReplyDelete
  7. എല്ലാവിധ ആശംസകളും നേരുന്നു...

    ReplyDelete
  8. ഭംഗിയായി പൂർത്തിയാക്കാൻ എല്ലാ ആശംസകളും നേരുന്നു. മുഴുവനും വായിക്കണമെന്നു തീരുമാനിച്ചിട്ടുണ്ട്.

    ReplyDelete
  9. ആള്‍ ദി ബെസ്റ്റ്.. നല്ല തുടക്കം..

    ReplyDelete
  10. ഗംഭീരമാകുന്നുണ്ട് .. എല്ലാ ആശംസകളും.. അടുത്ത അധ്യായതിനായി കാത്തിരിക്കുന്നു

    ReplyDelete
  11. നന്നാവുനുണ്ട്. ഓർമകളിലേക്കു ഒരു മടക്ക യാത്ര ഒരുക്കിയതിനു നദി.

    ReplyDelete
  12. അടുത്ത അധ്യയത്തിനായി കാത്തിരിക്കുന്നു ,ആശംസകള്‍ ...............

    ReplyDelete
  13. ദശരഥന് ഇങ്ങനെയൊരു മകളുണ്ടെന്നും ശ്രീരാമന് ശന്ത എന്നൊരു ചേച്ചിയുണ്ടെന്നും ഞാൻ ആദ്യമായിട്ടാണ് അറിയുന്നത്..!

    ഒരു കുഞ്ഞായിട്ടിരുന്ന് ഞാനീ രാമയണം ആസ്വദിച്ച് വായിച്ചു...

    തുടരട്ടേ ഈ മുത്തശ്ശി രാമായണം അതിന്റെ എല്ലാ രസത്തോടുകൂടി..

    ഓഫ്/ ഓൺ : ദയവായി വേഡ് വെരിഫിക്കെഷൻ മാറ്റൂ...

    ReplyDelete
  14. പ്രിയപ്പെട്ട ഹരിചന്ദനം,
    വളരെ യാദൃശ്ചികമായാണ്‌ ഈ ബ്ലോഗില്‍ എത്തിയത്.രണ്ട് വര്‍ഷം മുമ്പ് അദ്ധ്യാത്മ രാമായണം (കിളിപ്പാട്ട്) വേറൊരു ശൈലിയില്‍ ഞാന്‍ എഴുതിയിരുന്നു, കര്‍ക്കടക രാമായണം എന്ന ബ്ലോഗില്‍..
    ലിങ്ക് താഴെ...

    http://arunkayamkulam.blogspot.com/

    പക്ഷേ വാല്മീകി രാമായണത്തിലെ പല കാര്യങ്ങളും അറിയില്ല.ഈ മുത്തശ്ശി രാമായണം അതിനു സഹായിക്കുമെന്ന് കരുതുന്നു, വളരെ നന്ദിയുണ്ട്.

    ശ്രീരാമഭഗവാന്‍ അനുഗ്രഹിക്കട്ടെ..

    ReplyDelete
  15. നല്ല തുടക്കം...തുടരൂ..എല്ലാവിധ ആശംസകളും...

    ReplyDelete
  16. ഹരി,

    ഈ ശ്രമം നന്നായെന്ന് തന്നെ പറയട്ടെ. ഒരുമിച്ചാണ് ആദ്യ മൂന്ന് അദ്യായങ്ങള്‍ വായിച്ചത്. ആദ്യ അദ്ധ്യായത്തില്‍ ദശരഥന് ആ പേരു ലഭിക്കാന്‍ ഇടയായ കാര്യം സൂചിപ്പിക്കുന്നുണ്ട്. ഇവിടെ മറ്റൊന്ന് കൂടെ സൂചിപ്പിക്കട്ടെ. ഒരു പക്ഷെ കഥക്ക് ആവശ്യമല്ലാത്തത് കൊണ്ട് ഹരി ഉപയോഗിക്കാതിരുന്നതാവാം. എങ്കിലും ആര്‍ക്കെങ്കിലും ഉപകാരപ്പെട്ടാലോ എന്ന് കരുതി സൂചിപ്പിക്കാം. ദശരഥന്‍ എന്ന പേരില്‍ ഒരു രാജാവ് സത്യത്തില്‍ ഇല്ല. അത് കൈകേയീ സമേതനായി ശംബരാസുരനുമായി ദേവലോകത്ത് വെച്ച് ഏറ്റുമുട്ടിയപ്പോള്‍ ഹരി സൂചിപ്പിച്ച പോലെ രാക്ഷസനെ മായാവിദ്യയില്‍ മയക്കി പത്ത് ദശരഥനും പത്ത് തേരും പത്ത് കൈകേയിയും പത്ത് തേരാളിയും ഒക്കെയായി മായാവിദ്യകാണിച്ചതിന്റെ ഫലമായി ബ്രഹ്മദേവന്‍ നല്‍കിയ പേരാണെന്ന് വായിച്ചതോര്‍മ്മ. യഥാര്‍ത്ഥത്തില്‍ കോസലാധിപതിയുടെ പേര് നേമി എന്നാണ്.

    ആദ്യ മൂന്ന് അദ്ധ്യായങ്ങള്‍ നന്നായി. തുടര്‍ച്ച പോലെ വരികയാണെങ്കില്‍ അല്പം കൂടെ നന്നാക്കാമെന്ന് തോന്നുന്നു.

    ReplyDelete
  17. അങ്ങിനെ സ്വയംവരവും കഴിഞ്ഞു.

    ReplyDelete
  18. രാമായണമാണ് പറയുന്നതെങ്കിലും, ഇക്കാലത്തെ ശ്രോതാക്കളുടെ മാനസികാവസ്ഥയും,സംസാരരീതിയും അതുപോലെ തന്നെ അവതരിപ്പിച്ചത് നന്നായി. കഥാകഥനരീതിയും ഗംഭീരം! നന്നായി വരട്ടെ എന്ന് ആശീർവദിക്കുന്നു.

    ReplyDelete
  19. ആദ്യമായാണിവിടെ..നനായി ഇഷ്ടപ്പെട്ടു..കഥ തുടരൂ..കൂടെയുണ്ട്

    ReplyDelete